കോഴിക്കോട്: അജ്ഞാത വാഹനമിടിച്ച് കാൽനടക്കാരനായ മാധ്യമ പ്രവർത്തകന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. സുപ്രഭാതം ചീഫ് റിപ്പോര്‍ട്ടര്‍ അഷ്‌റഫ് ചേരാപുരത്തെയാണ് വ്യാഴാഴ്ച രാത്രി വാഹനമിടിച്ചത്. ഇടിച്ച വാഹനത്തെപ്പറ്റി ഇതുവരെയും സൂചന കിട്ടിയില്ല. അപകടം നടന്ന റോഡിനു വശത്ത് സ്ഥാപനങ്ങളിെല കാമറകളാണ് പരിശോധിക്കുകയെന്ന് ടൗണ്‍ സി.ഐ ഉമേഷ് അറിയിച്ചു. പ്രസ്‌ക്ലബ് ഭാരവാഹികൾ, ബന്ധുക്കൾ എന്നിവരുടെ പരാതിയിലാണ് നടപടി. ബന്ധുക്കള്‍ നേരിട്ട് സ്റ്റേഷനിലെത്തി ശനിയാഴ്ച പരാതി സമര്‍പ്പിക്കും. രാത്രി 9.45 ഓടെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ റെയില്‍വേ സ്റ്റേഷന് സമീപത്ത് ബൈക്കിടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. മുഖം താഴെയിടിച്ചുവീണ അഷ്‌റഫിനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. രാത്രികാലങ്ങളില്‍ അജ്ഞാത വാഹനങ്ങള്‍ അപകടം വരുത്തുന്നത് പതിവായിട്ടുണ്ട്. നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കൂടുതൽ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.