നിവേദനം നൽകി

കൊടുവള്ളി: നഗരസഭയിൽ അടിയന്തരമായി നടപ്പാക്കേണ്ട ആവശ്യങ്ങളുന്നയിച്ച് കൊടുവള്ളി മുനിസിപ്പാലിറ്റി ജനകീയ സമിതി ഭാരവാഹികൾ മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്​ദുവിന് നിവേദനം നൽകി. മുനിസിപ്പാലിറ്റിയിലെ സർക്കാർ ആശുപത്രിയുടെ വിപുലീകരണം സാധ്യമാക്കുക, സാംസ്കാരിക നിലയം നിർമിക്കുക, ബസ്​സ്​റ്റാൻഡിലും മാർക്കറ്റ് റോഡ് പരിസരത്തും ശൗചാലയം നിർമിക്കുക, നിർദിഷ്​ട ഐ.ടി.ഐക്ക് സ്ഥലം കണ്ടെത്തുക, മാലിന്യ സംസ്കരണ പ്ലാൻറ്​ സ്ഥാപിക്കുക, മലിനീകരണം തടയുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തോടും പുഴയും ഭിത്തി കെട്ടി സംരക്ഷിക്കുക, മൃഗാശുപത്രിക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. സമിതി ചെയർമാൻ കോതൂർ മുഹമ്മദ്, കൺവീനർ കെ. അസൈൻ, പി.ടി. മൊയ്തീൻകുട്ടി, കെ.പി. മൊയ്തീൻ, ഒ.കെ. നജീബ്, വി. സിയാലീ, കെ.കെ. അബ്​ദുല്ല, സി.പി. റസാഖ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.