പാലേരി: കല്ലൂർ റോഡിൽ ജിമ്മി സ്റ്റേഡിയത്തിന് സമീപം നിർമിച്ച തന്തമലയിൽ അംഗൻവാടിയുടെ കിണറിൻെറ ചെറുപ്പടി സ്റ്റെപ്പും കൈവരിയും ഭൂമിയിലേക്ക് താഴ്ന്നു. ലോക്ഡൗൺ കാലമായതിനാൽ കുട്ടികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ വരാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഭൂമിയുടെ ഘടന മനസ്സിലാക്കാതെയുള്ള അശാസ്ത്രീയമായ നിർമാണമാണ് അംഗൻവാടി ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പേ കിണർ താഴ്ന്നുപോകാൻ കാരണം. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും അനാസ്ഥകൊണ്ട് നഷ്ടമാവുന്നത്. വിദ്യാലയങ്ങൾ തുറക്കുമ്പോഴേക്കും ഇരുപതിയെട്ടോളം കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റും വിവിധ ആവശ്യങ്ങൾക്കായി അംഗൻവാടിയുമായി നിരന്തരം ബന്ധപ്പെടുന്നതിനാൽ കിണർ സുരക്ഷിതമാക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്ന് അംഗൻവാടി വെൽഫെയർ യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.