ബാലുശ്ശേരി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കേസ് അന്വേഷണ മികവിന് കേരള പോലീസിലെ ഉന്നത ബഹുമതികളിലൊന്നായ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജീവൻ ജോർജിനെ അനുമോദിച്ചു. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ നടന്ന അനുമോദന സദസ്സിൽ താമരശ്ശേരി ഡിവൈ.എസ്.പി. ഇ.പി. പൃഥിരാജ് ഉപഹാരം നൽകി. വർഷങ്ങളായി ചാരം മൂടി കിടന്ന കുറ്റകൃത്യത്തെ വെളിച്ചത്ത് കൊണ്ടുവരാൻ കാരണക്കാരനായ ഇൻസ്പെക്ടറുടെ അർപ്പണബോധം പ്രചോദനമാകുമെന്ന് ഡിവൈ.എസ്.പി ഓർമപ്പെടുത്തി. കേരള പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ എസ്.ഐ കെ.പ്രജീഷ്, കെ.പി.ഒ.എ ജില്ല സെക്രട്ടറി എം. നാസർ, കെ.പി.എ ജില്ല സെക്രട്ടറി ജി.പി. അഭിജിത്ത്, എസ്.ഐ എം.കെ. സജു, അരവിന്ദൻ എന്നിവർ സംസാരിച്ചു. എ.എസ്.ഐ ഗംഗാധരൻ സ്വാഗതവും എസ്.ഐ ദിനേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.