കൊയിലാണ്ടി: നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത 66ൽ ഇൻറർലോക്ക് ടൈൽ പതിക്കുന്നതിനാൽ ശനിയാഴ്ച മുതൽ ജോലി തീരുന്നതുവരെയാണ് നിയന്ത്രണം. വടകര ഭാഗത്തുനിന്നു കോഴിക്കോടു ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾ ആനക്കുളത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞ് മുചുകുന്ന് റോഡിലൂടെ പുളിയഞ്ചേരി, നെല്യാടി റോഡിൽ പ്രവേശിച്ച് വിയ്യൂർ-ഇല്ലത്തു താഴെ വഴി പെരുവട്ടൂർ, റെയിൽവേ മേൽപാലം, കുറുവങ്ങാടു വഴി ചെങ്ങോട്ടുകാവ് ദേശീയപാതയിൽ പ്രവേശിക്കണം. കോഴിക്കോടു ഭാഗത്തുനിന്ന് വടകര ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾ അരങ്ങാടത്ത് 14ാം മൈൽ ഇടത്തോട്ടു തിരിഞ്ഞ്, ഹാർബർ ബീച്ച് റോഡ്, പഴയ പൊലീസ് സ്റ്റേഷൻ റോഡ് (ട്രാഫിക് പൊലീസ് സ്റ്റേഷൻ) വഴി ദേശീയപാതയിൽ പ്രവേശിച്ച് വടകര ഭാഗത്തേക്കുപോകണം. കണ്ണൂർ, നാദാപുരം ഭാഗത്തുനിന്നും കോഴിക്കോടു ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾ കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, അത്തോളി വഴി സ്വീകരിക്കണം. നഗരസഭ ചെയർപേഴ്സൻ അധ്യക്ഷയായ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിേൻറതാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.