പ്രതിഷേധത്തിൻെറ ധർത്തീ ചിത്ര് കോഴിക്കോട്: മണ്ണിൻെറ മണമുള്ള ചിത്രം വരച്ചും കൈകൊട്ടിയും കവിത ചൊല്ലിയും നാടകം കളിച്ചും കലാകാരന്മാർ പ്രതിഷേധിക്കുകയാണ്. ചൂടും തണുപ്പും വകെവക്കാെത ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കുള്ള ഐക്യദാർഢ്യമേകി. ദില്ലി ചലോ കർഷക ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ധർത്തീ ചിത്ര് എന്ന പേരിൽ മാനാഞ്ചിറക്ക് ചുറ്റും 150 മീറ്റർ കാൻവാസിൽ ചിത്രകാരന്മാർ പ്രതിരോധ ചിത്രം വരച്ചു. കറ്റയേന്തിയ കൈകൾ വെട്ടിമാറ്റിയ ഭരണകൂടവും കലപ്പയേന്തി തളർന്ന കർഷകനും ഭരണകൂടമാകുന്ന കഴുകൻെറ നഖങ്ങൾക്കിടയിൽ പിടയുന്ന കർഷനും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് കാൻവാസിൽ കലാകാരന്മാർ പകർത്തിയത്. രാവിലെ 10ന് ചിത്രകാരി കബിത മുഖോപാധ്യായയാണ് ചിത്രരചന ഉദ്ഘാടനം ചെയ്തത്. പോള്‍ കല്ലാനോട്, കെ. സുധീഷ് കുമാര്‍, സുനിൽ അശോകപുരം, ജോൺസൺ മാത്യു, കബിത മുഖോപാധ്യായ, ഷിനോദ് അക്കരപ്പറമ്പിൽ, സി. ശാന്ത തുടങ്ങി 126 ഓളം ചിത്രകാരന്മാർ പ്രതിഷേധത്തിൽ പങ്കാളികളായി. ഈ ചിത്രങ്ങള്‍ കര്‍ഷക സമരത്തിലേക്ക് അയച്ചുകൊടുക്കും. വൈകീട്ട് മൂന്നിന് ആര്‍ട്ട് ഗാലറി പരിസരത്ത് 'കവിതയും പറച്ചിലും' പരിപാടിയും സംഘടിപ്പിച്ചു. കവി കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. നാലിന് നാടക പ്രവര്‍ത്തകരുടെ 'നടനജ്വാല' എ. ശാന്തകുമാറും ഉദ്ഘാടനം ചെയ്തു. കുഞ്ഞന്‍ ചേളന്നൂര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടും സമരഭൂമി യില്‍നിന്ന് നേര്‍ക്കാഴ്ചയുമായി ബച്ചു ചെറുവാടിയുടെ ഡോക്യുമൻെററി പ്രദര്‍ശനവും അഞ്ചിന് മുതലക്കുളം മൈതാനിയില്‍ സമാപന സമ്മേളനവും കലാവിഷ്‌കാരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.