കോഴിക്കോട്: റോഡപകടം പതിവായ മൂന്നു കേന്ദ്രങ്ങളിൽ മോട്ടോർ വാഹന വകുപ്പ് മൂന്ന് സ്പീഡ് കാമറകൾ സ്ഥാപിച്ചു. വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങി. അമിതവേഗം കാരണം സ്ഥിരമായ റോഡപകടങ്ങൾ ഉണ്ടാവുന്ന കൊടുവള്ളിയിലെ വാവാട്, ചേവരമ്പലം - ഇരിങ്ങാടൻ പള്ളി റോഡിൽ വാളാംകുളം, മുണ്ടിക്കൽതാഴം എന്നിവിടങ്ങളിലാണ് പുതിയ സ്പീഡ് കാമറകൾ സ്ഥാപിച്ചത്. അപകടങ്ങൾ ഗണ്യമായി കുറച്ച് സുരക്ഷിതമായ റോഡ് എന്നതാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. എൻഫോഴ്സ്മൻെറ് ഓട്ടോമേഷൻെറ ഭാഗമായാണ് ഈ കാമറകൾ സ്ഥാപിച്ചത്. അമിത വേഗത്തിന് മീഡിയം ഗുഡ്സ്/ പാസഞ്ചർ, ഹെവി വാഹനങ്ങൾ എന്നിവക്ക് 3000 രൂപയും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 1500 രൂപയുമാണ് പിഴ ഈടാക്കുകയെന്ന് എൻഫോഴ്സ്മൻെറ് ആർ.ടി.ഒ സി.വി.എം.ഷരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.