നല്ലളത്ത് റോഡ് നിർമാണത്തിൽ അശാസ്ത്രീയത; മഴ പെയ്താൽ ചളിവെള്ളം കടകളിലേക്ക്

നല്ലളം: റോഡ് നിർമാണത്തിലെ അപാകം കാരണം മഴ പെയ്താൽ നല്ലളത്ത് നിരവധി കടകളിൽ വെള്ളം കയറുന്ന അവസ്ഥ. നല്ലളം ബസാർ റോഡ് നവീകരണത്തി​‍ൻെറ ഭാഗമായി ഒരു വശത്ത്​ മാത്രം ഓവുചാൽ നിർമിക്കുകയും റോഡ് ഉയർത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മറുഭാഗത്തുള്ള നിരവധി കടകളിൽ വെള്ളം കയറി ഒട്ടേറെ നഷ്​ടങ്ങളുണ്ടായി. ശാശ്വത പരിഹാരം കാണാൻ സ്ഥലം എം.എൽ.എക്ക്​ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്​ കച്ചവടക്കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.