താമരശ്ശേരി: താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്ത് ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജനുവരി 14ന് ഉച്ചക്ക് രണ്ട് മണി മുതൽ നടത്തും.അദാലത്തിൽ പങ്കെടുക്കുന്നവർ തൊട്ടടുത്തുള്ള അക്ഷയസൻെററിൽ അപേക്ഷയും അനുബന്ധ രേഖകളും സഹിതം രജിസ്റ്റർ ചെയ്യണം. ചികിത്സ സഹായം, റേഷൻ കാർഡ് സംബന്ധിച്ചുള്ള പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കില്ല. ജനുവരി 13 വൈകീട്ട് അഞ്ചിനകം രജിസ്‌ട്രേഷൻ നടത്തണം. മെഡിക്കൽ ഓഫിസർ ഒഴിവ് കട്ടിപ്പാറ: കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള മെഡിക്കൽ ഓഫിസർ(എൽ.എസ്.ജി.ഡി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ phckattippara@gmail.comഎന്ന ഇ-മെയിൽ വിലാസത്തിൽ 16ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ഇ-മെയിൽ ആയി അയക്കണം. ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. സീറ്റൊഴിവ് താമരശ്ശേരി: കോളജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരിയിൽ ഒന്നാം വർഷ ബി.കോം, ബി.എസ്സി, ബി.സി.എ, ബി.എ ഇംഗ്ലീഷ് കോഴ്‌സുകളിൽ ജനറൽ, ഇ.ടി.ബി വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. യൂനിവേഴ്‌സിറ്റി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ലേറ്റ് ക്യാപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരും അഭിമുഖത്തിന് ഹാജരാവണം. ബി.കോം, ബി.ബി.എ, ബി.എസ്സി, ബി.സി.എ, ബി.എ ഇംഗ്ലീഷ് കോഴ്‌സുകളിൽ മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് അർഹതപ്പെട്ട ഇ.ഡബ്ല്യു.എസ് സീറ്റ് ഒഴിവുണ്ട്. പ്രസ്തുത വിഭാഗത്തിൽപെട്ട വിദ്യാർഥികൾ സംവരണം തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 12 ന് രാവിലെ പത്ത് മണിക്കുള്ളിൽ കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 04952 2223243.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.