പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനുണ്ടായിരുന്ന മൂന്നു യു.ഡി.എഫ് അംഗങ്ങളും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ടാം വാര്‍ഡ് അംഗം പി.കെ. രാഗേഷ്, 11ാം വാര്‍ഡിലെ യു.സി. അനീഫ, 16ാം വാര്‍ഡിലെ അർജുന്‍ കട്ടയാട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗ്രാമപഞ്ചായത് പ്രസിഡൻറ് വി.കെ. പ്രമോദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പൊലീസ് സ്റ്റേഷൻ ആക്രമിച്ചെന്ന കേസുള്ളതിനാൽ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്യാൻ യു.ഡി.എഫ് അംഗങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് മൂന്ന് അംഗങ്ങളും 14 ദിവസം റിമാൻറിലായി. എന്നാൽ, കേസില്ലാത്ത ലീഗിലെ രണ്ട് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി ബിജു പറമ്പത്ത് കിഴക്കയിലിൻെറ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദ്യം പി.കെ. രാഗേഷിനും തുടര്‍ന്ന് യു.സി. അനീഫ, അർജുന്‍ കട്ടയാട്ട് എന്നിവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡൻറ് വി.കെ. പ്രമോദ്, രാജന്‍ മരുതേരി, പുതുക്കുടി അബ്ദുറഹിമാന്, പി.ജെ. തോമസ്, മുന്‍ അംഗങ്ങളായ ആര്‍.കെ. രജീഷ് കുമാര്‍, കെ.പി. യൂസുഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വൈസ് പ്രസിഡൻറ് ആര്‍.കെ. മൂസ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.