വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സെപ്ലെസ് ഗോഡൗണില്‍ തീപിടിത്തം നടന്ന സാഹചര്യത്തില്‍, അവശേഷിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങൾ ഉള്‍പ്പെടെയുള്ളവയുടെ കണക്കെടുപ്പുകള്‍ തുടരുകയാണ്. കൃത്യമായ നഷ്ടം മനസ്സിലാക്കണമെങ്കില്‍ തിങ്കളാഴ്ചവരെ കാത്തിരിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഒരു കോടിയിൽപരം രൂപയുടെ നഷ്ടമുണ്ടായതായി തന്നെയാണ് വിലയിരുത്തല്‍. ഇതിനിടെ, ഫോറന്‍സിക്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരു സംഘവും അന്വേഷണ റിപ്പോര്‍ട്ട് വരും ദിവസം പൊലീസിന് നല്‍കും. അവശേഷിക്കുന്ന ഉല്‍പന്നങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനായി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ഗുണനിലവാര പരിശോധന തുടരുകയാണ്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഒത്തുകളിയെന്ന് അഴിയൂര്‍: പഞ്ചായത്ത് ഭരണസമിതിയില്‍ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ-ഇടതുമുന്നണി ഒത്തുകളിയെന്ന് ജനകീയ മുന്നണിയുടെ ആക്ഷേപം. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ എസ്.ഡി.പി.ഐ അംഗത്തിൻെറ പിന്തുണയോടെ എല്‍.ഡി.എഫിലെ രമ്യ കാരോടി തെരഞ്ഞെടുക്കപ്പെട്ടു. വികസന സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ജനകിയ മുന്നണിയിലെ അനിഷ ശ്രീജേഷും അബ്ദുൽ റഹീമും തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും എസ്.ഡി.പി.ഐ പിന്തുണ എല്‍.ഡി.എഫിന് നല്‍കിയിരുന്നു. തുടര്‍ന്ന്, നറുക്കെടുപ്പിലൂടെയാണ് ജനകീയമുന്നണിയിലെ ആയിഷ ഉമ്മര്‍ പ്രസിഡൻറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.