ദുരന്തമുഖത്തെ ധീരതക്ക്​ നാടി​‍െൻറ ആദരം

ദുരന്തമുഖത്തെ ധീരതക്ക്​ നാടി​‍ൻെറ ആദരം ചെറുവണ്ണൂർ: കുണ്ടായിത്തോട് വൻ തീപിടിത്തം ഉൾ​െപ്പടെ, നാടി​‍ൻെറ പല ഭാഗത്തുമുണ്ടായ വ്യത്യസ്​ത ദുരന്തത്തിൽ ഫയർഫോഴ്സിനൊപ്പം കൈത്താങ്ങായി പ്രവർത്തിച്ച ചെറുവണ്ണൂർ പൗരസമിതിയുടെ ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങൾക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ചെറുവണ്ണൂർ യങ്​സ്​റ്റേഴ്സ് അസോസിയേഷൻ ആദരവ് നൽകി. ദുരന്തമുഖത്തെ ധീരതക്ക്​ നാടി​‍ൻെറ ആദരം എന്ന പേരിൽ ഭുവനേശ്വരി ഹാളിൽ നടന്ന പരിപാടി കോഴിക്കോട് കോർപറേഷൻ ​െഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. യങ്​സ്​റ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ്​ അജിത്കുമാർ പൊന്നേംപറമ്പത്ത് അധ്യക്ഷത വഹിച്ചു. മീഞ്ചന്ത ഫയർ സ്​റ്റേഷനിലെ സ്​റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ് മുഖ്യാതിഥിയായി. ചെറുവണ്ണൂർ പൗരസമിതി പ്രസിഡൻറ്​ കെ. ഉദയകുമാർ, വില്ലേജ് ഓഫിസർ സി.കെ. സുരേഷ്കുമാർ, നല്ലളം പൊലീസ് സബ്​ ഇൻസ്പെക്ടർ പി.കെ. അബ്ബാസ്, സി.കെ. അരവിന്ദൻ, എ.പി. പ്രമീഷ് ബാബു, ശരത് കള്ളിക്കൂടം, പ്രേമൻ പറണാട്ടിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.