കേരള കോൺഗ്രസ്​ ഉപവാസം

തിരുവമ്പാടി: കർഷകരുടെ ഉൽപന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കുന്ന കേന്ദ്ര കാർഷിക നയം രാജ്യത്തെ തകർക്കുമെന്ന് തിരുവമ്പാടിയിൽ കേരള കോൺഗ്രസ് എം നടത്തിയ ഉപവാസ സമരം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​ ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ചു. റോയി മുരിക്കോലിൽ, ജെമീഷ് ഇളംതുരുത്തിൽ, പ്രിൻസ് പുത്തൻകണ്ടം. ബെന്നി തറപ്പേൽ, സിജോ വടക്കേൻ തോട്ടം, ജോയി മ്ലാക്കുഴി, കാദർ ഹാജി, ആൻസി സെബാസ്​റ്റ്യൻ, ജോസഫ് വണ്ടൻ മാക്കൽ, ജോണി താഴത്തുവീട്ടിൽ, നൗഷാദ് ചെമ്പ്ര, റോയി കോക്കാപ്പിള്ളി, ഷൈജു കോയിനിലം, വിൽസൺ താഴത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.