കൊടിയത്തൂർ: പാലിയേറ്റിവ് കെയർ ദിനാചരണത്തിൻെറ ഭാഗമായി കൊടിയത്തൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി പാലിയേറ്റിവ് സന്ദേശവുമായി പഞ്ചായത്തിലെ മുഴുവൻ വീടുകളും ജനുവരി 10ന് സന്ദർശിക്കുന്നു. വിവിധ വാർഡുകളിൽ സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് ഗൃഹസന്ദർശനം നടത്തുക. പാലിയേറ്റിവിൻെറ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണവും ഫണ്ട് സമാഹരണവുമാണ് പ്രധാന ലക്ഷ്യം. കൊടിയത്തൂർ പഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ പാലിയേറ്റിവ് കെയറുമായി ബന്ധപ്പെടണം. ഫോൺ: 89210 45636.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.