തലശ്ശേരിയിൽ കോവിഡ‌് ബാധിച്ച‌് വീട്ടമ്മ മരിച്ചു

തലശ്ശേരി: കോവിഡ‌് ബാധിച്ച‌് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഗോപാലപ്പേട്ടയിലെ രമ ഫെലിക‌്സാണ് (57) മരിച്ചത്. ആറ‌ു ദിവസമായി പരിയാരം മെഡിക്കൽ കോളജ‌് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന‌് ഡയാലിസിസ‌് ചെയ്യുന്ന രോഗിയാണ‌്. ഞായറാഴ‌്ച പുലർച്ച രണ്ടോടെയാണ‌് മരണം. ഭർത്താവ‌്: ഫെലിക‌്സ‌് തോമസ‌്. മക്കൾ: ജിജിൻ ഫെലിക‌്സ‌്, വിജേഷ‌് ഫെലിക‌്സ‌്, ജിനീഷ‌് ഫെലിക‌്സ‌്. മരുമക്കൾ: ഷൈനി, സെൽവി. മൃതദേഹം കോവിഡ‌് പ്രോട്ടോകോൾ പ്രകാരം പൊന്ന്യം കുണ്ടുചിറ വാതകശ‌്മശാനത്തിൽ സംസ‌്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.