പുതിയാപ്പയിലെ മത്സ്യ മൊത്തവ്യാപാരിക്ക് കോവിഡ്​

എലത്തൂർ: പുതിയാപ്പ ഹാർബറിലെ മത്സ്യ മൊത്തവ്യാപാരിക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ചൊവ്വാഴ്​ചയാണ് ഇദ്ദേഹത്തി​ൻെറ രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇദ്ദേഹം യാത്ര ചെയ്​ത വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട്​ വ്യാഴാഴ്​ച 10 മണിക്ക് 300 ആളുകളുടെ സ്രവ പരിശോധന നടത്തും. പോസിറ്റിവ് റിപ്പോർട്ട് ചെയ്​ത ആളുമായി സമ്പർക്കത്തിൽ വന്നവരും പരിശോധനയിൽ പങ്കെടുക്കണമെന്ന് പുതിയാപ്പ ഓഫിസർ മിഥുൻ ശശി അറിയിച്ചു. രജിസ്​ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.