കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെ പ്രതിയായ കണ്ണാടിക്കൽ ഷാജിയും കൂട്ടാളികളും അറസ്റ്റിൽ. കണ്ണാടിക്കല്‍ വടക്കേവയൽ തോട്ടുകടവിൽ ഷാജി എന്ന കണ്ണാടിക്കൽ ഷാജി (40), കൂട്ടാളികളായ കായലം സ്വദേശി കുറ്റത്തേടത്ത് ടി.കെ. അബ്ദുൽ കരീം (50), തിരൂർ മുത്തൂർ കോട്ടത്തറ പുക്കാറയിൽ പൂക്കോയ (44) ചേവായൂർ മേലേവാകേരി കെ.പി. ഫൈസല്‍ (38) എന്നിവരെയാണ് ടൗണ്‍ സി.ഐ എ. ഉമേഷിൻെറ നേതൃത്വത്തില്‍ എസ്.ഐ കെ.ടി. ബിജിത്തും സംഘവും പിടികൂടിയത്. തിങ്കളാഴ്ച അർധരാത്രിയിൽ പട്രോളിങ്ങിനിടെ കല്ലായ് റോഡില്‍ യമുന ആര്ക്കേഡിൻെറ സമീപത്തുനിന്നാണ് ഷാജിയെ പിടികൂടിയത്. സംശയ സാഹചര്യത്തില്‍ കണ്ട ഷാജിയെ കസ്റ്റഡിയിലെടുത്തതോടെ കൈവശമുള്ള വലിയ ചാക്കിൽ പുതുവസ്ത്രങ്ങൾ കണ്ടെത്തുകയായിരുന്നു. ഇവ മോഷ്ടിച്ചതാണെന്ന് ഷാജി പൊലീസിനോട് സമ്മതിച്ചു. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മറ്റുപ്രതികള്‍ക്കും പങ്കുള്ളതായി പറഞ്ഞതും ഇവരെയും അറസ്റ്റുചെയ്തതും. കഴിഞ്ഞയാഴ്ച താജ്‌റോഡില്‍ ഉന്തുവണ്ടി കച്ചവടം നടത്തുന്നയാള്‍ വില്‍പനക്കായെത്തിച്ച പുതുവസ്ത്രങ്ങള്‍ കാണാതായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെയാണ് തൊണ്ടിമുതൽ സഹിതം പ്രതികൾ പിടിയിലായത്. മോഷ്ടിച്ച വസ്ത്രങ്ങള്‍ ലിങ്ക് റോഡിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലാണ് സൂക്ഷിച്ചത്. ഇവ മറ്റൊരാള്‍ക്ക് കൈമാറാൻ പുറത്തെടുത്തപ്പോഴാണ് പിടിയിലായത്. നേരത്തേ ബൈക്ക്‌മോഷണമുള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ ഷാജി ഒന്നരമാസം മുമ്പാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അന്തർ സംസ്ഥാന തൊഴിലാളികളുടെയും രാത്രി റോഡരികില്‍ കിടന്നുറങ്ങുവന്നരുടെയും പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയ സംഘത്തിലും ഷാജിയുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ കസബ പൊലീസിലും കവർച്ചക്കുൾപ്പെടെ കേസുണ്ട്. നാലുപേരെയും കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.