കോഴിക്കോട്: ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഉറപ്പ്. ശനിയാഴ്ച ഉദ്ഘാടനം ചെയ്ത പക്ഷാഘാത യൂനിറ്റിന് ഡോക്ടറുടെ സേവനം ഇല്ലെന്ന വിവരം മന്ത്രിയെ അറിയിച്ചപ്പോഴാണ് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയത്. യൂനിറ്റിലുണ്ടായിരുന്ന ഏക ഡോക്ടറെ ദിവസങ്ങൾക്കുമുമ്പ് സ്ഥലം മാറ്റിയിരുന്നു. യൂനിറ്റ് ഉദ്ഘാടനച്ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എയാണ് ഈ വിവരം മന്ത്രിയെ ധരിപ്പിച്ചത്. സ്ഥലം മാറിപ്പോയ ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് റിജോഷിനെതന്നെ തിരികെ കൊണ്ടുവരാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയായിരുന്നു. അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആഗസ്റ്റ് അഞ്ചു മുതൽ കോവിഡ് രോഗികളുടെ അഡ്മിഷൻ തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ഉമർ ഫാറൂഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.