വന്ദേ ഭാരത് വിമാന ടിക്കറ്റ് കരിഞ്ചന്തയിൽ; തടിയൂരാൻ ട്രാവൽ ഏജൻസികളെ പഴിചാരി എയർ ഇന്ത്യ

കണ്ണൂർ: കോവിഡ് യാത്രവിലക്കുമൂലം വിവിധ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ രൂപംകൊടുത്ത വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ പതിവ് കെടുകാര്യസ്ഥതയുമായി എയർ ഇന്ത്യ. ഇന്ത്യ-കാനഡ സെക്​ടറിൽ സർവിസ് നടത്തുന്ന ഡൽഹി- ടൊറ​േൻറാ- ഡൽഹി വിമാനങ്ങളിലുൾപ്പെടെ നിരവധി സീറ്റുകൾ എയർ ഇന്ത്യ അധികൃതർ ചുരുങ്ങിയ നിരക്കിൽ വിവിധ കോർപറേറ്റ് കമ്പനികൾക്ക് വീതിച്ചുനൽകിയിരുന്നു. എന്നാൽ, വർധിച്ച ഡിമാൻഡ് മനസ്സിലാക്കിയതോടെ മുംബൈ, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രസ്​തുത കോർപറേറ്റ് കമ്പനികൾ അമിതലാഭമെടുത്ത് ടിക്കറ്റുകൾ മറിച്ചുവിൽക്കുകയായിരുന്നു. എയർ ഇന്ത്യ ജീവനക്കാരും വിരലിലെണ്ണാവുന്ന കോർപറേറ്റ് കമ്പനികളും ചേർന്ന് നടത്തിയ തട്ടിപ്പി‍​ൻെറ വിശദാംശങ്ങൾ പുറത്തുവന്നതോടെ ട്രാവൽ ഏജൻസികളെ പഴിചാരി രക്ഷപ്പെടാൻ ശ്രമംനടത്തുകയാണ് എയർ ഇന്ത്യ. വിവിധ സെക്​ടറുകളിൽ അമിതനിരക്ക്​ ഈടാക്കുകയും വന്ദേ ഭാരത് മിഷൻ സീറ്റുകൾ മറിച്ചുവിറ്റ് അമിതനിരക്ക്​ ഈടാക്കാൻ അവസരമൊരുക്കുകയും ചെയ്യുന്ന എയർ ഇന്ത്യക്കെതിരെ പ്രതിഷേധമുയരുകയാണ്. മാത്രമല്ല, അവധിക്കാല യാത്രകൾക്കുവേണ്ടി മാസങ്ങൾക്ക് മുമ്പേ ബുക്ക്​ ചെയ്​തവർക്ക്​ യാത്ര മുടങ്ങിയിട്ടും ട്രാവൽ ഏജൻസികൾക്കും യാത്രക്കാർക്കും ടിക്കറ്റ് തുക മടക്കിനൽകാതെ വൈകിപ്പിക്കുകയും ചെയ്യുന്നു. വിഷയത്തിൽ വിശദമായ അന്വേഷണത്തിന് കേന്ദ്രസർക്കാർ തയാറാവണമെന്നും സുതാര്യമായ ഓഡിറ്റ് നടത്തി യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഇൻഡസ് ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർ ഏജൻറ്സ് (െഎ.എഫ്​.ടി.ടി.എ) ആവശ്യപ്പെട്ടു. ട്രാവൽ ഏജൻസികളെ താറടിച്ചു പുറത്തിറക്കിയ സർക്കുലർ പിൻവലിച്ച്​ ട്രാവൽ ഏജൻസികളോട് മാപ്പുപറയാൻ എയർ ഇന്ത്യ തയാറാവണമെന്നും ടിക്കറ്റുകൾ കോർപറേറ്റുകൾക്ക് പതിച്ചുനൽകി യാത്രക്കാരെ കബളിപ്പിച്ചതിൽ പൊതുജനത്തോട് ക്ഷമാപണം നടത്തണമെന്നും െഎ.എഫ്​.ടി.ടി.എ ആവശ്യപ്പെട്ടു. ഇത്തരം അലംഭാവങ്ങൾ തുടർന്നാൽ നിയമനടപടികൾ ഉൾപ്പെടെ ശക്തമായി പ്രതികരിക്കാനും സംഘടനയുടെ കേരള സംസ്ഥാന സമിതി പ്രത്യേക യോഗം തീരുമാനിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.