നരിക്കുനി റോഡിൽ എളമ്പിലാശ്ശേരി താഴത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ഭീഷണിയാകുന്നു

നന്മണ്ട: നരിക്കുനി റോഡിൽ എളമ്പിലാശ്ശേരി താഴത്തെ വെള്ളക്കെട്ട് കാൽനടക്കാർക്ക് ഭീഷണിയാകുന്നു. റോഡി​ൻെറ മുക്കാൽഭാഗവും മഴവെള്ളം നിറഞ്ഞിട്ടുണ്ട്​. ഈ ഭാഗത്ത് ഒാവുചാൽ വേണമെന്ന് നാട്ടുകാർ ഒട്ടനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. അപകടം ക്ഷണിച്ചുവരുത്തുന്ന വെള്ളക്കെട്ടിന്​ പരിഹാരം കണ്ടെത്താൻ വൈകുന്നതിൽ നാട്ടുകാർ അമർഷത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.