വൃക്ഷത്തൈകൾ വിതരണം ചെയ്​തു

രാമനാട്ടുകര: കോവിഡ്​ നിയന്ത്രണങ്ങൾ കാരണം പരിസ്​ഥിതി ദിനത്തിൽ കൈമാറാൻ കഴിയാതിരുന്ന വൃക്ഷത്തൈകൾ ബദൽവഴിയിൽ വിതരണം ചെയ്​തു. രാമനാട്ടുകരയിലെ റെമിനയും ഭർത്താവ് ബാബുവും ഒരുക്കിയ തൈകൾ ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്​കൂൾ വിദ്യാർഥികളുടെ വാട്സ്​ആപ് കൂട്ടായ്മയായ 'പള്ളിക്കൂടം' വഴിയാണ്​ വീടുകളിൽ എത്തിച്ചത്​. ആബിദ് നാടകശ്ശേരിക്ക് വൃക്ഷത്തൈ നൽകി വാട്സ്​ആപ് കൂട്ടായ്മയുടെ കോഒാഡിനേറ്റർ സുഷാന്ത് വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു. അസുഖ ബാധിതനായ ആബിദിനുള്ള സാമ്പത്തിക സഹായവും നൽകി. ലിജി, അനൂപ് അണ്ടിശ്ശേരി, കെ.വി. ദിനൂപ്, കെ. ഹാരിസ്, കോയ, പ്രജിത എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.