ആരോഗ്യ പ്രവർത്തകക്ക് കോവിഡ്; പെരുമണ്ണ പഞ്ചായത്ത് കണ്ടെയ്ൻമൻെറ് പന്തീരാങ്കാവ്: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമൻെറായി പ്രഖ്യാപിച്ചു. ശനിയാഴ്ച സാമ്പിൾ പരിശോധനയിലാണ് ആശ വർക്കർക്ക് കോവിഡ് പോസിറ്റിവ് ആയത്. ആരോഗ്യ പ്രവർത്തകക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമാവാത്തതും സമ്പർക്കപ്പട്ടികയിൽ നിരവധി പേരുള്ളതുമാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയ്ൻമൻെറ് സോണാക്കി ഉത്തരവിറക്കാൻ കാരണമായത്. സമീപ പഞ്ചായത്തായ പെരുവയലിലെ 11ാം വാർഡിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമാവാതെ ആരോഗ്യ പ്രവർത്തക പോസിറ്റിവായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാലിയേറ്റിവ് പരിചരണമടക്കം നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ ഈ ആരോഗ്യ പ്രവർത്തക പങ്കെടുത്തിരുന്നു. ഇവരുടെ സമ്പർക്കം കണ്ടെത്തി കൂടുതൽ പരിശോധനകൾ നടത്തുന്നത് വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.