-കോഴിക്കോട്: സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപന ഭീഷണി തടയാൻ മദ്യവിതരണ കേന്ദ്രങ്ങളും ഉടൻ അടച്ചുപൂട്ടണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ഗൂഗ്ൾ മീറ്റിങ് സർക്കാറിനോടാവശ്യപ്പെട്ടു. ബാർ,-ബീർ-വൈൻ പാർലറുകളും സർക്കാർ ഔട്ട്ലറ്റുകളും കള്ളുഷാപ്പുകളും വഴിയുള്ള കോവിഡ് പകർച്ച സർക്കാർ ഒളിച്ചുവെക്കുകയാണെന്നും മുന്നണി ആരോപിച്ചു. മത്സ്യവിതരണവും മറ്റു നിത്യോപയോഗ സാധന വിപണനവും കർശനമായി തടയുന്നിടങ്ങളിൽ പോലും മദ്യവിതരണ ശാലകൾ അടക്കാത്തതിൻെറ കാരണം ദുരൂഹമാണെന്നും മുന്നണി നേതാക്കൾ കുറ്റപ്പെടുത്തി. ചെയർമാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. ജോൺ അരീക്കൽ, ഫാ. ടി.ജെ. ആൻറണി, ഉമർ ആലത്തൂർ, റവ. ഡോ. ടി.ടി. സക്കറിയ, ജോൺസൺ ഇടയാറന്മുള, പപ്പൻ കന്നാട്ടി, സുരേഷ് റിച്ചാർഡ്, സി.സി. സാജൻ, എസ്. കൃഷ്ണൻ കുട്ടി, ഡോ. എഫ്.എം. ലാസർ, ഡോ. സിറിയക് എന്നിവർ സംസാരിച്ചു. 'പ്രതിരോധ കൗമാരം പ്രക്ഷുബ്ധ യൗവനം' എന്ന ബാനറിൽ 'ലിക്വ്ർ ക്വിറ്റ് കേരള' ആവശ്യവുമായി മുഖ്യമന്ത്രിക്ക് നൽകാനുള്ള 10 ലക്ഷം വിദ്യാർഥി യുവജനങ്ങളുടെ ഭീമഹരജി ഒപ്പുശേഖരണം ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും. ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥി യുവജന കുടുംബിനിമാർക്കും മറ്റ് പൊതുജനങ്ങൾക്കുമായി നടത്തിയ ഉപന്യാസ മത്സരത്തിലെ മൂന്ന് സ്ഥാനങ്ങൾ നേടിയ 12 വിജയികളെ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒമ്പതിന് സമ്മാനദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.