ആയഞ്ചേരി: വില്യാപ്പള്ളി പഞ്ചായത്തിലെ 13, 14 വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ നിയന്ത്രണം കർശനമാക്കി. ഞായറാഴ്ച ആറു പേരുടെ കോവിഡ് പരിശോധനഫലമാണ് പോസിറ്റിവായത്. ഹോട്സ്പോട്ടായി പ്രഖ്യാപിച്ച വാർഡുകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കി. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ യുവജന സംഘടനകളുടെയും കലാ സാംസ്കാരിക സംഘടനകളുടെയും യോഗം തിങ്കളാഴ്ച ചേരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹൻ അറിയിച്ചു. നിരീക്ഷണത്തിലുള്ള 25 പേരുടെ കോവിഡ് പരിശോധന തിങ്കളാഴ്ച തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ നടക്കും. പഞ്ചായത്തിൽ ഹോം ക്വാറൻറീനിൽ ഇരുനൂറോളം പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതൽ പേരുടെ പരിശോധന തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.