ജുമുഅയിൽ പങ്കെടുത്ത ആൾക്ക് കോവിഡ്

കൊയിലാണ്ടി: ചെറിയ പള്ളിയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്ത ആൾക്ക് കോവിഡ്. ഇതോടെ, ജൂലൈ 10ന് നമസ്കാരത്തിൽ പങ്കെടുത്ത 97 പേരെ ക്വാറൻറീനിലാക്കി. കാരപ്പറമ്പ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തി​ൻെറ തറവാട് കൊയിലാണ്ടിയിലാണ്. ഇവിടെ അദ്ദേഹം താമസിച്ചിരുന്നു. വീട്ടുകാരും ക്വാറൻറീനിലാണ്. പള്ളി താൽക്കാലികമായി അടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.