മിഠായിതെരുവിലും വലിയങ്ങാടിയിലും കർശന പരി​േശാധന

കോഴിക്കോട്​: കോവിഡ്​ സമൂഹവ്യാപന പശ്ചാത്തലത്തിൽ കോർപറേഷൻ ആരോഗ്യവകുപ്പി​ൻെറ പരിശോധന കർശനമാക്കി. മിഠായിതെരുവിലും വലിയങ്ങാടിയിലും നടത്തിയ പരി​േശാധനയിൽ 28 പേർക്ക്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴയിട്ടു. സാനി​െറ്റെസർ ഉൾപ്പെടെ സംവിധാനങ്ങൾ സജ്ജീകരിക്കാത്തതിന്​ മിഠായിതെരുവിലെ ഒരു കടയുടെ ലൈസൻസ്​ റദ്ദാക്കി. വലിയങ്ങാടിയിലെ കടകൾ അഞ്ചുമണിയോടെ അടപ്പിച്ചു. ബീച്ചിൽ നിയമം ലംഘിച്ചെത്തിയവർക്കെതിരെ നടപടികൾ സ്വീകരിച്ചതായി കോവിഡ്​ എൻഫോഴ്​സ്​മൻെറ്​ സ്​ക്വാഡ്​ ലീഡർ സി.കെ. വത്സൻ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. പരിശാധനക്ക്​ ഹെൽത്ത്​ ഇൻസ്​പെക്​ടർമാരായ വി.കെ. പ്രമോദ്​, കെ.സി. മുരളീധരൻ, കെ.ഷമീർ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.