ഇ.സി. ഭരതൻ ഫുട്ബാൾ: എച്ച്.എം.സി.എ ജേതാക്കൾ

കോഴിക്കോട്: 25ാമത് ഇ.സി. ഭരതൻ മെമ്മോറിയൽ സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ എച്ച്.എം.സി.എ കോഴിക്കോട് ജേതാക്കളായി. വാശിയേറിയ ഫൈനലിൽ 2-0 ന് വി.പി സത്യൻ സ്കൂളിനെയാണ് തോൽപിച്ചത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ ഒ. രാജഗോപാൽ സമ്മാനദാനം നിർവഹിച്ചു. പി.എം.എ. പണിക്കർ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ്​ ടി.പി. ദാസൻ കളിക്കാരെ പരിചയപ്പെട്ടു. വിനോദ് എടക്കര സംസാരിച്ചു. മോഹൻ കുര്യാൽ സ്വാഗതവും എൻ. ശ്രീകുമാർ നന്ദിയും പറഞ്ഞു. ec barathan football ഇ.സി. ഭരതൻ മെമ്മോറിയൽ സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ എച്ച്.എം.സി.എ കോഴിക്കോട് ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.