അരൂര്‍ പത്മനാഭന്‍ സ്മാരക അവാര്‍ഡ്ദാനം നാളെ

കടമേരി: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന അരൂര്‍ പത്മനാഭൻ സ്മാരക അവാര്‍ഡ്ദാനം ശനിയാഴ്ച മൂന്നിന് അരൂര്‍ യു.പി. സ്‌കൂളില്‍ നടക്കുമെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി.എം. ചന്ദ്രന്‍, മാനേജിങ് ട്രസ്റ്റി മരക്കാട്ടേരി ദാമോദരന്‍ എന്നിവര്‍ അറിയിച്ചു. മധു ആലപ്പടമ്പിന്റെ കാളവണ്ടി എന്ന കവിതക്കാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തി പത്രവും പി.പി. ശ്രീധരനുണ്ണി നല്‍കും. മാധ്യമപ്രവർത്തകൻ അനൂപ് അനന്തന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.