Posted On
date_range Updated On
date_range ജനങ്ങളെ പരിഭ്രാന്തരാക്കി യുവാക്കളുടെ പരാക്രമം
എരുമേലി: നടുറോഡിൽ ജനങ്ങളെ പരിഭ്രാന്തരാക്കി യുവാക്കളുടെ പരാക്രമം. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ എരുമേലി ടൗണിലായിരുന്നു സംഭവം.
മുണ്ടക്കയം റോഡിൽനിന്ന് എരുമേലി ടൗണിലേക്കെത്തിയ ഓട്ടോ തടഞ്ഞുനിർത്തി ബൈക്കിലെത്തിയ യുവാക്കൾ ഡ്രൈവറെ കൈയേറ്റം ചെയ്യുകയും റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചായിരുന്നു പരാക്രമം.
യാത്രക്കാരുമായെത്തിയ ഓട്ടോ ചിലർ ഇടപെട്ട് സംഭവസ്ഥലത്തുനിന്ന് പറഞ്ഞയച്ചു. സംഭവം നടന്ന് ഏറെസമയം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസ് എത്തിയതോടെ യുവാക്കളും പിൻവലിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.