ദുരിതക്കണ്ണീർ തുടക്കാം; യാത്രാ ദുരിതത്തിന് അറുതിയായി, തണ്ണീർമുക്കം ബണ്ട് റോഡിന് ഒടുവിൽ അറ്റകുറ്റപ്പണി
തണ്ണീർമുക്കം: മാസങ്ങളായി യാത്രക്കാരെ ദുരിതത്തിലാക്കിയ തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണികൾക്ക് ഒടുവിൽ തുടക്കമാകുന്നു. സെപ്റ്റംബർ മൂന്ന് മുതൽ അറ്റകുറ്റപ്പണികൾ ആരംഭിച്ച് സെപ്റ്റംബർ അഞ്ചിനകം റോഡ് ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം.
മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജലവിഭവ വകുപ്പിന് കീഴിലെ ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 1.40 കോടി രൂപ ചെലവിലാണ് ആദ്യഘട്ട അറ്റകുറ്റപ്പണികൾ നടത്തുന്നത്.
റോഡിലെ വലിയ കുഴികൾ അടച്ച് ബി.എ ലെയർ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കും. തുടർന്ന് റോഡിൽ പൂർണമായ ബി.എം.ബി.സി ടാറിങ് നടത്തും. കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തണ്ണീർമുക്കം ബണ്ട് റോഡിലെ കുഴികളും ഗതാഗതക്കുരുക്കും സംബന്ധിച്ച് നിരവധി പരാതികളും വാർത്തകളും ഉയർന്നിരുന്നു. റോഡ് സന്ദർശിച്ച മന്ത്രി അറ്റകുറ്റപ്പണിയുടെ പുരോഗതി ദിവസവും നേരിട്ട് വിലയിരുത്തുമെന്നും അറിയിച്ചു. നാളുകളായി ദുരിതയാത്ര അനുഭവിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.