അടിമാലി: കഞ്ചാവ് കടത്തിയ കേസിൽ രാജാക്കാട് സ്വദേശിക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും. മുക്കുടിൽ വടക്കേതിൽ പട്ടാളം സണ്ണി എന്ന് അറിയപ്പെടുന്ന അനിൽരാജ് (58)നെയാണ് കോടതി ശിക്ഷിച്ചത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി പി. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. രാജാക്കാട് ടൗൺ ഭാഗത്ത് 2.750 കി.ഗ്രാം കഞ്ചാവ് വിൽപനക്കായി കടത്തിക്കൊണ്ടുവന്ന അനിൽരാജിനെ രാജാക്കാട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന അനൂപ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു പിടികൂടിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.