ഗ്യാ​സ് ഏ​ജ​ൻ​സി മാ​റ്റം; ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ൽ

ഈ​രാ​റ്റു​പേ​ട്ട: മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​യി​ര​ത്തോ​ളം എ​ച്ച്.​പി ഗ്യാ​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​ജ​ൻ​സി മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ൽ. ഈ​രാ​റ്റു​പേ​ട്ട​യി​ലെ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​യും മ​തി​യാ​യ മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​തെ​യു​മാ​ണ് പാ​ലാ വ​ള്ളി​ച്ചി​റ​യി​ലെ ഏ​ജ​ൻ​സി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഏ​ജ​ൻ​സി മാ​റ്റി​യ​തി​നു ശേ​ഷം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഗ്യാ​സ് വി​ത​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും ഗ്യാ​സ് എ​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ൽ​പോ​ലും അ​റി​യി​പ്പ്​ ന​ൽ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഗ്യാ​സ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രു​ന്നി​ട്ടും പ​ല​പ്പോ​ഴും നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.

വി​ത​ര​ണ​ക്കാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രി​ക്കു​മെ​ന്നും വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഏ​ക​ദേ​ശം 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​ള്ളി​ച്ചി​റ​യി​ലെ ഗ്യാ​സ് ഡി​പ്പോ​യി​ൽ എ​ത്തി​യാ​ൽ പോ​ലും പ​ല​പ്പോ​ഴും ഗ്യാ​സ് ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ​​ത്രെ. പ്രാ​യ​മാ​യ​വ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും വീ​ടു​ക​ളി​ൽ ഗ്യാ​സ് എ​ത്തി​ച്ചു​ന​ൽ​കാ​ൻ പോ​ലും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ദി​നേ​ന ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഗ്യാ​സ് ല​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യും പ​റ​യു​ന്നു. വി​ഷ​യം ഉ​ന്ന​യി​ച്ച്​ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും മീ​ന​ച്ചി​ൽ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗ​വു​മാ​യ പീ​റ്റ​ർ പ​ന്ത​ലാ​നി ജി​ല്ല സി​വി​ൽ സ​പ്ലൈ​സ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ലു​കാ​വ്, മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള റേ​ഷ​നി​ങ്​ ഇ​ൻ​സ്പെ​ക്ട​റോ​ട് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, പ​രാ​തി ന​ൽ​കി നാ​ളു​ക​ളാ​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് ഏ​ജ​ൻ​സി​യു​ടെ ഉ​ന്ന​ത സ്വാ​ധീ​നം കാ​ര​ണ​മാ​ണെ​ന്ന് പീ​റ്റ​ർ പ​ന്ത​ലാ​നി ആ​രോ​പി​ച്ചു.

Tags:    
News Summary - HP Gas Agency Change Leaves Consumers in Distress Across Kottayam Panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.