മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളുടെ നഷ്ടപ്പെട്ട സ്വർണ മോതിരം ടീം എമർജൻസി ക്യാപ്റ്റൻ അഷറഫ് കുട്ടിയുടെ നേതൃത്വത്തിൽ പുഴയിൽ നിന്ന് കണ്ടെടുക്കുന്നു
പുഴയിൽ മോതിരം നഷ്ടപ്പെട്ടു: സന്നദ്ധ പ്രവർത്തകർ വീണ്ടെടുത്ത് നൽകി
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളുടെ നഷ്ടപ്പെട്ട സ്വർണ മോതിരം ടീം എമർജൻസി പ്രവർത്തകർ വീണ്ടെടുത്ത് നൽകി. ആലപ്പുഴയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങിപ്പോൾ തീക്കോയി ആറ്റിലാണ് മോതിരം ഒഴുക്കിൽ നഷ്ടമായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
മോതിരം നഷ്ടപെട്ട വിവരം ടീം എമർജൻസി പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ നീരൊഴുക്കും വെളിച്ചക്കുറവും മൂലം ദൗത്യം താൽകാലികമായി നിർത്തി വെച്ചു. തുടർന്ന് വ്യാഴാഴ്ച രാവിലെയോടെ ക്യാപ്റ്റൻ അഷ്റഫ് കുട്ടിയുടെ നേതൃത്വത്തിൽ ടീം എമർജൻസി പ്രവർത്തകരായ മുഹമ്മദ് റാഫി, ഇസ്മയിൽ, അൻസിൽ എന്നിവർ ചേർന്നാണ് തിരച്ചിൽ പുനരാരംഭിച്ച് മോതിരം കണ്ടെടുത്തത്.
മോതിരം ടീം എമർജൻസിയുടെ ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും മോതിരം ഉടമസ്ഥർക്ക് ഉടൻ കൈമാറുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.