യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സ്​: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

എ​രു​മേ​ലി: യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. എ​രു​മേ​ലി ടൗ​ൺ ആ​റ്റാ​ത്ത​റ​യി​ൽ മു​നീ​റി​നെ​യാ​ണ്​ (32) എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് എ​രു​മേ​ലി കൊ​ര​ട്ടി കെ.​ടി.​ഡി.​സി ഭാ​ഗ​ത്തു​വെ​ച്ച്​ എ​രു​മേ​ലി വ​ലി​യ​മ്പ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​യും യു​വാ​വും ത​മ്മി​ൽ നേ​ര​ത്തേ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ്​ ആ​ക്ര​മ​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ ഇ.​ഡി. ബി​ജു, എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​സാ​ദ്, രാ​ജേ​ഷ്, സു​ഭാ​ഷ്, എ.​എ​സ്.​ഐ ബെ​ന്നി ജേ​ക്ക​ബ്, സി.​പി.​ഒ​മാ​രാ​യ സി​ജി കു​ട്ട​പ്പ​ൻ, ജി​ഷാ​ദ് പി.​സ​ലീം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - youth attacked: one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.