പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ലെ ബ​സു​ക​ളു​ടെ നി​ര ക​വാ​ട​ത്തി​ലെ റോ​ഡി​ലേ​ക്കു നീ​ണ്ട​പ്പോ​ൾ


ക​ണ്ണൊ​ന്നു തെ​റ്റി​യാ​ൽ പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ടം ഉ​റ​പ്പ്

പൊ​ൻ​കു​ന്നം: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും ക്ര​മീ​ക​ര​ണ​വും വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​ക്കാ​രി​യു​ടെ കാ​ൽ​പാ​ദ​ത്തി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​യ​റി ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്കും സ്റ്റാ​ൻ​ഡി​നു​ള്ളി​ലൂ​ടെ​യും അ​മി​ത​വേ​ഗ​ത്തി​ലാ​ണ് ചി​ല ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ എ​ൻ.​എ​സ്.​എ​സ് യൂ​നി​യ​ൻ കെ​ട്ടി​ട​ത്തി​ന്റെ മു​ന്നി​ൽ പാ​ലാ, ച​ങ്ങ​നാ​ശ്ശേ​രി റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നി​ട​മാ​ണ്.

കോ​ട്ട​യം-​കു​മ​ളി റൂ​ട്ടി​ലു​ള്ള ബ​സു​ക​ൾ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്‌​സി​ന്റെ മു​ന്നി​ൽ നി​ർ​ത്തി ആ​ൾ​ക്കാ​രെ ക​യ​റ്റി​യി​റ​ക്കി പോ​കു​ക​യാ​ണ് രീ​തി. ഇ​വി​ടെ ബ​സ് ഇ​റ​ങ്ങു​ന്ന​വ​ർ പാ​ലാ റൂ​ട്ടി​ലേ​ക്കു​ള്ള ബ​സി​ലേ​ക്ക് ക​യ​റാ​ൻ സ്റ്റാ​ൻ​ഡി​ന് ന​ടു​വി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​കും ബ​സു​ക​ൾ ക​വാ​ട​ത്തി​ലെ റോ​ഡി​ലൂ​ടെ ക​യ​റി സ്റ്റാ​ൻ​ഡി​ന്റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്കെ​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത വേ​ഗ​ത്തി​ലെ​ത്തു​ന്ന ബ​സു​ക​ളു​ടെ മു​ന്നി​ൽ അ​ക​പ്പെ​ടു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. ഇ​തി​നി​ടെ ബ​സ് ക​ണ്ട് ഓ​ടി​മാ​റാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​ലേ​റെ അ​പ​ക​ട​മാ​കും. രാ​വി​ലെ​യും വൈ​കീ​ട്ടും വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്കു​കൂ​ടി​യാ​കു​മ്പോ​ൾ ഏ​റെ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൽ. ക​യ​റി​യി​റ​ങ്ങി​പ്പോ​കേ​ണ്ട ബ​സു​ക​ൾ ഏ​റെ നേ​രം നി​ർ​ത്തി​യി​ടു​ന്ന​തു​മൂ​ലം പി​ന്നാ​ലെ​യെ​ത്തു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​നാ​കാ​തെ ക​വാ​ട​ത്തി​ലെ റോ​ഡി​ലും ദേ​ശീ​യ​പാ​ത​യി​ലും നി​ർ​ത്തി​യി​ടു​ന്ന​തും പ​തി​വാ​ണ്.

ഇ​തു​മൂ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ന്റെ ഉ​ട​മ​സ്ഥ​ത​യു​ള്ള ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും പൊ​ലീ​സും കൃ​ത്യ​മാ​യ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക്കു​ക​യും പാ​ലി​ക്കാ​ൻ ബ​സ് ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ളേ​റു​മെ​ന്ന് യാ​ത്ര​ക്കാ​ർ ഭ​യ​ക്കു​ന്നു.

Tags:    
News Summary - If you miss a single point, you're guaranteed to be in trouble at Ponkunnam bus stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.