Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
പാലാ : എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. പുലിയന്നൂർ പാളയം ഭാഗത്ത് പനക്കച്ചാലിൽ വീട്ടിൽ ജെറിൻ പി. ടോമാണ് (22) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന് 0.55ഗ്രാം എം.ഡി.എം.എയും 33ഗ്രാം കഞ്ചാവും കണ്ടെത്തി. എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ വി.എൽ. ബിനു, എ.എസ്.ഐ ബിജു കെ. തോമസ്, ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.