അഫ്സൽ
Posted On
date_range Updated On
date_range നിരവധി കേസുകളിലെ പ്രതി അടയ്ക്കാമോഷണത്തിന് പിടിയിൽ
ഈരാറ്റുപേട്ട: നിരവധി കേസുകളിൽ പ്രതിയായ യുവാവ് അടക്ക മോഷണക്കേസിൽ അറസ്റ്റിൽ. ഈരാറ്റുപേട്ട പുത്തൻപുരക്കൽ അഫ്സൽ ഹക്കീമാണ് (28) അറസ്റ്റിലായത്. പുതിയറക്കൽ വീട്ടിൽ മുഹമ്മദ് റഫീഖിന്റെ കടയിൽനിന്ന് ഈമാസം 26നാണ് അടക്ക മോഷണം പോയത്.
പാലാ, ഈരാറ്റുപേട്ട, കടുത്തുരുത്തി, തിടനാട്, കറുകച്ചാൽ, പൊൻകുന്നം, മുട്ടം തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണം, പിടിച്ചുപറി, അടിപിടിക്കേസുകളിൽ പ്രതിയാണ് ഇയാൾ. 2023ൽ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തിയിട്ടുണ്ട്. മോഷണമുതൽ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.