അഭിയ മോൾ അഭിലാഷും അനീറ്റ മോൾ അഭിലാഷും

വിവിധ മത്സരങ്ങളിൽ മെഡലുകൾ വാരി സഹോദരിമാർ

കാഞ്ഞിരപ്പള്ളി: ജില്ല കായികമേളയിൽ മത്സരങ്ങളിൽ മെഡലുകൾ വാരി ഒരു കുടുംബത്തിലെ സഹോദരിമാർ. ഭരണങ്ങാനം എസ്.എച്ച് ജി.എച്ച്.എസ് പത്താം ക്ലാസ് വിദ്യാർഥി അനിറ്റ മോൾ അഭിലാഷും എട്ടാം ക്ലാസ് വിദ്യാർഥി അബിയ മോൾ അഭിലാഷുമാണ് ഈ താരങ്ങൾ. ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ സ്വർണവും ഡിസ്കസ് ത്രോ, ഹാമർ ത്രോ ഇനങ്ങളിൽ വെങ്കലം മെഡലുകളും അനിറ്റ നേടി.

സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അബിയക്ക് 80 മീറ്റർ ഹഡിൽസിലും ഹൈജംപിലും വെള്ളി മെഡലുകളും ലഭിച്ചു. കഴിഞ്ഞ വർഷം നടന്ന സ്റ്റേറ്റ് കിഡ്സ് മീറ്റിൽ ലോങ് ജംപിൽ അബിയ വെങ്കലം നേടിയിരുന്നു. ഇടുക്കി തങ്കമണി പോലികരോട്ട് വീട്ടിൽ അഭിലാഷ് മാത്യുവിന്‍റെയും ടിന്‍റുവിനെയും മക്കളാണ് ഈ മിടുക്കികൾ.

ജാ​വ​ലി​നി​ൽ ഷ​ക്കീ​ബി​ന് റെ​ക്കോ​ഡ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ജാ​വ​ലി​ങ് ത്രോ​യി​ൽ മീ​റ്റ് റെ​ക്കോ​ഡു​മാ​യി കോ​രു​ത്തോ​ട് സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ മു​ഹ​മ്മ​ദ് ഷ​ക്കീ​ബ്.

49.68 മീ​റ്റ​ർ എ​റി​ഞ്ഞ ഷ​ക്കീ​ബ്, 2005ലെ ​കോ​രു​ത്തോ​ട് സ്കൂ​ളി​ന്‍റെ താ​ര​മാ​യ ടി. ​ഈ​ശ്വ​ര​ന്‍റെ 45.80 മീ​റ്റ​ർ റെ​ക്കോ​ർ​ഡാ​ണ് അ​നാ​യാ​സം മ​റി​ക​ട​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ ജൂ​നി​യ​ർ വി​ഭാ​ഗം ഷോ​ട്ട്പു​ട്ടി​ൽ 11.48 മീ​റ്റ​ർ എ​റി​ഞ്ഞ് ഷ​ക്കീ​ബ് സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ജ​മ്മു-​ക​ശ്മീ​രി​ലെ പൂ​ഞ്ച് സ്വ​ദേ​ശി​യാ​യ താ​രം കോ​രു​ത്തോ​ട് സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്.

മു​ഹ​മ്മ​ദ് ഷ​ക്കീ​ബ് (ജൂ​നി​യ​ർ ജാ​വ​ലി​ങ് ത്രോ ​റെ​ക്കോ​ഡ്, കോ​രു​ത്തോ​ട് സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ്)

 

Tags:    
News Summary - Sisters Bag Multiple Medals at District Athletic Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.