ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള അ​ത്​​ല​റ്റു​ക​ളെ പ​​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ​തി​രെ ട്രാ​ക്കി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

ജില്ലാ കായിമേള: പ്രാ​യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം, മ​ത്സ​രം ത​ട​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ല കാ​യി​ക​മേ​ള​യി​ൽ മ​ത്സ​രി​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ളു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച് ത​ർ​ക്കം. പ്രാ​യ​പ​രി​ധി ലം​ഘി​ച്ച് ചി​ല​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ട്രാ​ക്കി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. കോ​രു​ത്തോ​ട് സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​യ​പ​രി​ധി ലം​ഘി​ച്ച് മ​ത്സ​രി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. തു​ട​ർ​ന്ന് മ​ത്സ​രം അ​ൽ​പ​സ​മ​യം നി​ർ​ത്തി​വെ​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സും വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​റും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം പി​ൻ​വ​ലി​ച്ച​ത്.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ലെ​ന്നും പ്രാ​യ​പ​രി​ധി പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്കാ​മെ​ന്നും ഉ​പ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ൾ​പ്പെ​ടെ മ​ത്സ​രി​ച്ച്‌ വി​ജ​യി​ച്ച എ​ല്ലാ രേ​ഖ​ക​ളു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ സ്‌​കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന്‌ മാ​നേ​ജ​ർ എ.​എ​ൻ. സാ​ബു​വും പ​രി​ശീ​ല​ക​ൻ ഡോ. ​അ​ജി​ത് കു​മാ​റും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സെ​ന്‍റ് ഡൊ​മി​ക്സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ഡൊ​മി​ക്സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​കു​ര്യ​ൻ താ​മ​ര​ശ്ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ജീ​രാ​ജ് സ​മ്മാ​ന​ദാ​നം ന​ട​ത്തി. പാ​റ​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ർ​ഗീ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബി​നോ പി. ​ജോ​സ്, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എം. ഷാ​ജ​ഹാ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം ജോ​ണി​കു​ട്ടി എ​ബ്ര​ഹാം, റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​എ. ബോ​ബ​ൻ, വി.​എ​ച്ച്.​എ​സ്.​സി പി. ​ന​വീ​ന, ഡി.​സി.​പി എ​സ്.​എ​സ്.​കെ പി.​പി. മു​ഹ​മ്മ​ദ് മാ​ഹീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - age controversy on kottayam district sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.