വിജയപുരം ചെമ്പോലയിലെ ലൈഫ് ഭവനസമുച്ചയത്തിലെ ഗുണഭോക്താക്കളായ തോട്ടുങ്കൽ എം.ആർ. രൂപേഷിനും കുടുംബത്തിനും മന്ത്രി വി.എൻ. വാസവൻ താക്കോൽ കൈമാറുന്നു
കോട്ടയം: സഹകരണ മേഖലയിലെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ ഈ വർഷം 100 വീടുകൂടി നിർമിച്ചുനൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ. വിജയപുരം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ നിർമിച്ച ഭവനസമുച്ചയത്തിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കുകയായിരുന്നു മന്ത്രി.സഹകരണ മേഖലയിൽ മാത്രം 2250 വീടുകൾ ഭവനരഹിതർക്കായി ഇതിനോടകം നിർമിച്ചുനൽകി.
ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ കടമ്പൂരിൽ നടന്ന ചടങ്ങിൽ ഓൺലൈനായി നിർവഹിച്ചു. ലൈഫ് പദ്ധതിയിലൂടെ ഈ സാമ്പത്തിക വർഷം 71,861 വീടുകൾ കൂടി നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 30 ഭവനസമുച്ചയങ്ങളും നിർമിക്കും. അതിദരിദ്രരെന്ന് കണ്ടെത്തിയ 64,000 പേരെക്കൂടി കെടുതികളിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
അത്തരത്തിലുള്ള പുരോഗതികളിലൂടെയാണ് നവകേരളം സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിജയപുരം ചെമ്പോലയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, വൈസ് പ്രസിഡന്റ് രജനി സന്തോഷ്, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ ബിനു ജോൺ, ലൈഫ് മിഷൻ ജില്ല കോ ഓഡിനേറ്റർ ഷറഫ് പി. ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ധനൂജ സുരേന്ദ്രൻ, ദീപ ജീസസ്, റേച്ചൽ കുര്യൻ, സുജാത ബിജു, വിജയപുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് ബാബു,
കുര്യൻ വർക്കി, സാറാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി. ബിജു, ബിന്ദു ജയചന്ദ്രൻ, മിഥുൻ ജി. തോമസ്, സാലി തോമസ്, അജിത രജീഷ്, ഷിലു തോമസ്, ജെസി ജോൺ, ഷൈനി വർക്കി, എം.ആർ. നന്ദുകൃഷ്ണ, ബിനു മറ്റത്തിൽ, ലിബി ജോസ് ഫിലിപ്പ്, ബാബു ജോസഫ്, സിസി ബോബി, ഉഷ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.