കുറവിലങ്ങാട്ട് പ​ശു​വ​ള​ർ​ത്ത​ൽ ഫാ​മിൽ പൊ​ലീ​സും നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗ​വും പരിശോധന

നടത്തുന്നു

ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി

കു​റ​വി​ല​ങ്ങാ​ട്: പ​ശു​വ​ള​ർ​ത്ത​ൽ ഫാ​മി‍െൻറ മ​റ​വി​ൽ പ്ര​വ​ർ​ത്തി​ച്ച ഹാ​ൻ​സ് നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ലീ​സും നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും പി​ടി​കൂ​ടി.

കാ​ളി​യാ​ർ തോ​ട്ട​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ശു​വ​ള​ർ​ത്ത​ൽ ഫാം ​അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പ​ടി​ഞ്ഞാ​റ്റു​ഭാ​ഗം ചു​ക്ക​നാ​യി​ൽ ജ​ഗ​ൻ ജോ​സ് (30), കു​മ്മ​ന​ത്ത് വീ​ട്ടി​ൽ ബി​ബി​ൻ വ​ർ​ഗീ​സ് (36) എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ശു​വ​ള​ർ​ത്ത​ലി​നാ​യി ഒ​രു​വ​ർ​ഷം മു​മ്പാ​ണ് ഫാം ​വാ​ട​ക​ക്കെ​ടു​ത്ത​ത്.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സും നാ​ർ​കോ​ട്ടി​ക് സെ​ൽ വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യ 2250 പാ​ക്ക​റ്റ് ഹാ​ൻ​സും 100 കി​ലോ​യോ​ളം പാ​ക്ക് ചെ​യ്യാ​ത്ത​വ​യും മെ​ഷീ​നു​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് പാ​യ്ക്കി​ങ്​ ക​വ​റു​ക​ളു​മാ​ണ് നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Tobacco products worth lakhs of rupees seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.