പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മ​ണി​മ​ല​ക്ക് സ​മീ​പം ക​രി​മ്പ​ന​ക്കു​ള​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

മണിമല: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമലക്ക് സമീപം കരിമ്പനക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വെച്ചൂച്ചിറ മണ്ണടിശാല സ്വദേശിനി പുത്തൻപുരക്കൽ പ്രസന്ന (58), മക്കളായ ചൈത്ര (24), ജാക്സൺ (22) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കാത്തിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ഇടറോഡിലേക്ക് തിരിയുകയായിരുന്ന കാറിൽ റാന്നി ഭാഗത്തുനിന്നുവന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. റാന്നി ഭാഗത്തുനിന്നു വന്ന കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. മണിമല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Three injured in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.