സാബു, ബാബു, നൈജി
അയർക്കുന്നം: വീട്ടമ്മയെയും ഭർത്താവിനെയും ഭർതൃസഹോദരനെയും വീടുകയറി ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വടവാതൂർ പ്ലാമൂട്ടിൽ വീട്ടിൽ സാബു കുര്യൻ (40), ഇയാളുടെ സഹോദരനായ ബാബു കുര്യൻ (46), അയർക്കുന്നം കല്ലിട്ടുനട പുന്നത്തുറ ഭാഗത്ത് കൂർമുള്ളിൽ വീട്ടിൽ നൈജി ധനേശൻ (39) എന്നിവരെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദവിസം ഉച്ചക്ക് രണ്ടു മണിയോടെ അയൽവാസി കൂടിയായ രാജേഷിന്റെ വീട്ടിൽ അതിക്രമിച്ചുകയറി രാജേഷിനെയും ഇയാളുടെ സഹോദരനെയും ഭാര്യയെയും കമ്പിവടി കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ മേശയും, ജനൽ ചില്ലുകളും മറ്റും അടിച്ചുതകർക്കുകയും ചെയ്തു. അമയന്നൂർ ഉത്സവത്തോട് അനുബന്ധിച്ച് വാക്കുതർക്കം ഇവർ തമ്മിൽ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് വീട്ടിൽ കയറി ആക്രമിച്ചത്.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിടികൂടുകയുമായിരുന്നു. അയർക്കുന്നം എസ്.എച്ച്.ഒ ആർ. മധു, എസ്.ഐമാരായ ബേബി, എജിസൺ, സി.പി.ഒ മാരായ ജിജോ മോൻ വർഗീസ്, അനൂപ്, ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.