തിരുവഞ്ചൂർ മാനാംതറയിൽ ഗോപിനാഥൻ നായരുടെ വോട്ട് പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖപ്പെടുത്തുന്നു
Posted On
date_range Updated On
date_range 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തൽ തുടങ്ങി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തൽ തുടങ്ങി. മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 80 വയസ്സിന് മുകളിലുള്ളവർക്കുമാണ് പ്രത്യേക പോളിങ് സംഘം വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിത്തുടങ്ങിയത്. ശനിയാഴ്ച പ്രത്യേക പോളിങ് സംഘം 479 പേരുടെ വോട്ട് വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കും. 406 മുതിർന്ന വോട്ടർമാരുടെയും 73 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണ് രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.