മരം വീണ് പന്തല്ലൂർ കുര്യൻ വർക്കിയുടെ വീട് തകർന്ന നിലയിൽ
വൈക്കം: മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ പുരയിടത്തിൽ നിന്ന കൂറ്റൻ മരം കടപുഴകി വീട് തകർന്നു. സംഭവസമയത്ത് ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഉടൻ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തോട്ടകം ഗവ. എൽ.പി സ്‌കൂളിനു സമീപത്താണ് സംഭവം. പന്തല്ലൂർ കുര്യൻ വർക്കി (ജോയിച്ചൻ)യുടെ ഓടുമേഞ്ഞ വീടാണ് മേൽക്കൂരയും ഭിത്തിയും ഉൾപ്പെടെ തകർന്നുവീണത്. മരം വീഴുമ്പോൾ ജോയിച്ചനും ഭാര്യ സിസിയും മൂന്ന് മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും കഴുക്കോലും പട്ടികയും ഓടും തകരുന്ന ശബ്ദം കേട്ട് ഉടൻ പുറത്തേക്ക് ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. വീട് വാസയോഗ്യമല്ലാതായതോടെ വീട്ടുകാരെ താൽക്കാലികമായി ബന്ധുവീട്ടിലേക്കു മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.