representational image
Posted On
date_range Updated On
date_range വിൽപനക്കായി കാറിൽ സൂക്ഷിച്ച മദ്യം പിടികൂടി
ഗാന്ധിനഗർ: വിൽപനക്കായി കാറിൽ സൂക്ഷിച്ച 15 ലിറ്റർ മദ്യം ഏറ്റുമാനൂർ എക്സൈസ് പിടികൂടി. ആർപ്പൂക്കര നെടുമ്പറമ്പിൽ എൻ.കെ. നിഷാദാണ് (42) എക്സൈസിന്‍റെ പിടിയിലായത്. ശനിയാഴ്ച രാവിലെ തൊണ്ണംകുഴി ഭാഗത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. മദ്യശാലകൾ രണ്ടുദിവസം അവധിയായതിനാൽ ചില്ലറ വിൽപനക്കായി വണ്ടിയിൽ സൂക്ഷിച്ച മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ ടി.സജിത്തിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ വി.ആർ. രാജേഷ്, രഞ്ജിത് കെ.നമ്പ്യാട്ട്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. രജനീഷ്, കെ.കെ. പ്രജീഷ്, ഷിബു ജോസഫ്, രാഹുൽ നാരായണൻ, സി.എം. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.