ഉയരുന്ന താപനില; വളര്‍ത്തുമൃഗങ്ങള്‍ക്ക്​ വേണം കരുതൽ

കോ​ട്ട​യം: സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്ന്​ ഡി​ഗ്രി​വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ​ക്കി​ടെ, വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്കും ക​രു​ത​ൽ വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. ക്ഷീ​ര​ക​ർ​ഷ​ക​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ്​ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്. ​

ക്ഷീ​ര​മേ​ഖ​ല​യി​ലാ​ണ് ചൂ​ട്​ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. നി​ല​വി​ൽ മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ പ്ര​തി​ദി​നം ശ​രാ​ശ​രി 6000 ലി​റ്റ​റി​ന്‍റെ കു​റ​വാ​ണ്​ ജി​ല്ല​യി​ല്‍ പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ടു​ത്ത വേ​ന​ൽ​ദി​ന​ങ്ങ​ൾ വ​രാ​നി​ക്കെ, പാ​ൽ ഉ​ൽ​പാ​ദ​നം ഇ​നി​യും താ​ഴേ​ക്ക്​ പോ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

വെ​ള്ള​ത്തി​നും തീ​റ്റ​പ്പു​ല്ലി​നു​മു​ള്ള ക്ഷാ​മ​വും ക​ർ​ഷ​ക​ർ​ക്ക്​ തി​രി​ച്ച​ടി​യാ​കും. ക​ടു​ത്ത ചൂ​ടി​ല്‍ ത​ള​ര്‍ന്ന്​ സ​ങ്ക​ര​യി​നം പ​ശു​ക്ക​ളി​ല്‍ പാ​ൽ ഉ​ല്‍പാ​ദ​നം കു​റ​യു​മെ​ന്നും ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ചൂ​ടു കൂ​ടു​ന്ന​തി​നെ​ത്തു​ട​ര്‍ന്നു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍, കു​ത്തി​വെ​ച്ചാ​ല്‍ ഗ​ര്‍ഭ​ധാ​ര​ണം ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യ​ല്‍ എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ വേ​റെ.

ഉ​യ​ര്‍ന്ന ശ​രീ​രോ​ഷ്മാ​വ്, കി​ത​പ്പ്, തീ​റ്റ​യോ​ടു​ള്ള മ​ടു​പ്പ്, പാ​ല്‍ ഉ​ല്‍പാ​ദ​നം കു​റ​യ​ല്‍, വാ​യി​ല്‍നി​ന്ന്​ നു​ര​യും പ​ത​യു​മൊ​ലി​ക്ക​ല്‍, മൂ​ക്കി​ല്‍നി​ന്ന്​ നീ​രൊ​ലി​പ്പ്, നാ​ക്ക് പു​റ​ത്തേ​ക്കി​ട്ട് ചു​ഴ​റ്റ​ല്‍, വാ​യ് തു​റ​ന്നു​പി​ടി​ച്ചു​ള്ള ശ്വാ​സ​മെ​ടു​പ്പ്, ഉ​യ​ര്‍ന്ന നി​ര​ക്കി​ലും വേ​ഗ​ത്തി​ലു​മു​ള്ള ശ്വാ​സോ​ച്ഛാ​സം, വി​റ​യ​ല്‍, ത​റ​യി​ല്‍ കി​ട​ക്കാ​നു​ള്ള വി​മു​ഖ​ത എ​ന്നി​വ​യെ​ല്ലാം പ​ശു​ക്ക​ളി​ലെ വേ​ന​ല്‍സ​മ്മ​ര്‍ദ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ചൂ​ട് വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ശു​ക്ക​ളെ പാ​ട​ത്തും ത​ണ​ലി​ല്ലാ​ത്ത ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കെ​ട്ട​രു​തെ​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ പ​റ​യു​ന്നു. ചൂ​ടേ​റു​മ്പോ​ള്‍, പ​ശു​ക്ക​ള്‍ക്കും സൂ​ര്യ​താ​പ​വും സൂ​ര്യാ​ഘാ​ത​വും ഏ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. പ​ക​ല്‍ 11നും ​മൂ​ന്നി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്ത് പ​ശു​ക്ക​ളെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മേ​യാ​ന്‍ വി​ടു​ന്ന​തും പാ​ട​ങ്ങ​ളി​ല്‍ കെ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

തൊ​ഴു​ത്തി​ല്‍ ന​ല്ല വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. സൗ​ക​ര്യ​മു​​ണ്ടെ​ങ്കി​ൽ തൊ​ഴു​ത്തി​നു​ള്ളി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും ഫാ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കാം. തെ​ങ്ങി​ന്‍റെ ഓ​ല ഗ്രീ​ന്‍ നെ​റ്റ്, ടാ​ർ​പോ​ളി​ന്‍ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് മേ​ല്‍ക്കൂ​ര​ക്ക്​ കീ​ഴെ അ​ടി​ക്കൂ​ര ഒ​രു​ക്കു​ന്ന​തും തൊ​ഴു​ത്തി​നു​ള്ളി​ലെ ചൂ​ട് കു​റ​ക്കും. സ്പ്രി​ങ്​​ഗ്ല​ര്‍, ഷ​വ​ര്‍ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​രു​ക്കി പ​ശു​ക്ക​ളെ ന​ന​ക്കാം.

എ​ന്നാ​ൽ, എ​ല്ലാ സ​മ​യ​ത്തും പ​ശു​ക്ക​ളെ ന​ന​ച്ച് കു​ളി​പ്പി​ക്കു​ന്ന രീ​തി ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യും. അ​തി​നാ​ൽ, തൊ​ഴു​ത്തി​ല്‍ പ​ശു​ക്ക​ളെ ഇ​ട​ക്കി​ടെ കു​ളി​പ്പി​ക്കു​ന്ന​തി​ന്​ പ​ക​രം തൊ​ഴു​ത്തി​നു മു​ക​ളി​ല്‍ സ്പ്രിം​ഗ​ര്‍ ഒ​രു​ക്കി മേ​ല്‍ക്കൂ​ര ന​ന​ച്ച് ന​ല്‍കാ​വു​ന്ന​താ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ശു​ക്ക​ള്‍ക്ക്​ മാ​ത്ര​മ​ല്ല, മ​റ്റ് അ​രു​മ മൃ​ഗ​ങ്ങ​ള്‍ക്കും വേ​ന​ല്‍ക്കാ​ല​ത്ത് പ്ര​ത്യേ​ക സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നു മൃ​ഗ​ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്നു. പോ​ത്ത്, എ​രു​മ എ​ന്നി​വ​ക്ക്​ ആ​വ​ശ്യ​ത്തി​നു വെ​ള്ളം ഉ​റ​പ്പാ​ക്ക​ണം. കോ​ഴി​ക​ള്‍ക്കും ലൗ​ബേ​ര്‍ഡ്‌​സി​നു​മൊ​ക്കെ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​വ​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Tags:    
News Summary - Temperature increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.