ചേലക്കുളം കാവുങ്ങൽപറമ്പിന് സമീപം പ്രവർത്തിക്കുന്ന

ടി.വി കെയർ റിപ്പയറിങ് കടയിലുണ്ടായ തീപിടിത്തം


ടെലിവിഷൻ സർവിസ് സെന്‍ററിന് തീപിടിച്ചു

കിഴക്കമ്പലം: ചേലക്കുളം കാവുങ്ങൽപറമ്പിന് സമീപം പ്രവർത്തിക്കുന്ന ‘ടി.വി കെയർ’ ടെലിവിഷൻ റിപ്പയറിങ് ഷോപ്പിന് ശനിയാഴ്ച പുലർച്ച ഒരുമണിയോടെ തീപിടിച്ചു. കടയിൽ റിപ്പയറിങ് നടത്തിക്കൊണ്ടിരിക്കുമ്പോൾ സോളാർ ബാറ്ററിയിൽനിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടമ താജുദ്ദീൻ തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഇൻവെർട്ടറും ബാറ്ററിയും പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നു.

തെർമോകോളിലേക്ക് തീപടർന്ന് ശക്തമായ കറുത്ത പുക ഉയർന്നതിനാൽ വീട്ടുകാർക്ക് തീ അണക്കാൻ സാധിച്ചില്ല. പട്ടിമറ്റം അഗ്നിരക്ഷാ നിലയം ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ പട്ടിമറ്റം, പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽനിന്നും നാല് യൂണിറ്റ് വാഹനവും 22 സേനാംഗങ്ങളും രണ്ടുമണിക്കൂർ പ്രവർത്തിച്ച് തീ പൂർണമായും അണച്ചു.

ലേസർ മെഷീൻ, ബോൾ സിംഗ് മെഷീൻ, 15 കെ.വി. സോളാർ സിസ്റ്റം, 150 ടെലിവിഷൻ, സ്പെയർ പാർട്സ്, വീട് എന്നിവ ഭാഗികമായി കത്തിനശിച്ചു. കുടുംബാംഗങ്ങളെ ഉടനെ വിളിച്ചുണർത്തി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

Tags:    
News Summary - Television service center catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.