ടി.വി. പുരം വട്ടയിൽ ഭാഗത്ത് വെള്ളക്കെട്ടിലായ പൊതുവിതരണ കേന്ദ്രം
ടി.വി. പുരം: വട്ടയിൽ-ഔഷധി റോഡിൽ സ്ഥിതി ചെയ്യുന്ന, അരുൺജി ആർ.പിയുടെ ഉടമസ്ഥതയിലുള്ള 181ാം നമ്പർ പൊതു വിതരണ കേന്ദ്രം വെള്ളക്കെട്ടിൽ മുങ്ങി. സമീപമുള്ള ഇടതോടുകൾ നിറഞ്ഞതും പ്രധാന തോടായ ഇടിപിടിത്തറ തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ടുമൂലം പൊതുവിതരണ കേന്ദ്രത്തിലേക്ക് ജനങ്ങൾ എത്താതെ കച്ചവടം നിലച്ച അവസ്ഥയിലാണ്.
ശക്തമായ മഴ തുടർന്നാൽ കടക്കുള്ളിലേക്ക് വെള്ളം കയറി വിതരണത്തിനായി സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ നശിച്ചുപോകുമെന്ന ആശങ്കയിലാണ് കടയുടമ. ഇടതോടുകളിൽനിന്ന് പ്രധാന തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം കാര്യക്ഷമമാക്കി പൊതു വിതരണ കേന്ദ്രത്തെ വെള്ളക്കെട്ടിൽനിന്ന് സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഉടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.