മെഡി. കോളജ് പരിധിക്ക് പുറത്ത് !

ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ അഡ്മിഷൻ ആൻഡ് എൻക്വയറി കൗണ്ടറിലെ ടെലിഫോൺ നിശ്ചലമായിട്ട് ഒരാഴ്ച പിന്നിട്ടു. ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നവരും പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്. മെഡിക്കൽ കോളജിലെ എല്ലാ വാർഡിലേക്കും ബന്ധപ്പെടാൻ ഏകമാർഗം ഈ ലാൻഡ് ഫോൺ ആയിരുന്നു. ഇത് നിശ്ചലമായതോടെ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യസ്ഥിതി അറിയാൻ ബന്ധുക്കൾക്ക് മാർഗമില്ല. അഡ്മിഷൻ കൗണ്ടറിലെ ജീവനക്കാരാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നതിന്‍റെയും വിട്ടുനൽകുന്നതിന്‍റെയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്. ഫോണില്ലാത്തതിനാൽ വാർഡുകളിലെ ജീവനക്കാർ അഡ്മിഷൻ കൗണ്ടറിൽ എത്തേണ്ടി വരുന്നു. ഇതുമൂലം നടപടികൾക്ക് കാലതാമസം വരുക മാത്രമല്ല വാർഡിൽനിന്ന് മൃതദേഹം ഉടൻ മാറ്റാനും കഴിയുന്നില്ല. മെഡിക്കൽ കോളജ് അഡ്മിഷൻ കൗണ്ടറിലെ ഫോൺ തകരാറിലാണെന്ന് ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ബി.എസ്.എൻ.എൽ അധികൃതർ പറയുന്നത്.

Tags:    
News Summary - phone failure not informed- BSNL officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.